പദ്ധതിയുടെ വിശദാംശങ്ങള്‍: ജാതി മത സംഘടനാ വ്യത്യാസങ്ങല്‍ക്കതീതമായിഏതൊരു പ്രവാസി മലയാളിക്കും പദ്ധതിയില്‍ അംഗമായി ചേരാവുന്നതാണ്‌. പദ്ധതിയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ അര ദീനാര്‍ രജിസ്ട്രേഷന്‍ ഫീസും രൺട് ദീനാര്‍ വാര്‍ഷിക വരിസഖ്യയും അടക്കണം. ഒരു അംഗത്തിന്റെ  കാലാവധി ഓരോ വര്‍ഷവും ഡിസംബര്‍ മുപ്പത്തൊന്നിനു അവസാനിക്കും. അഗത്വം പുതുക്കാനാഗ്രഹിക്കുന്നവര്‍ ഓരോ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ വരിസംഖ്യ അടച്ചു അംഗത്വം പുതുക്കണം. അംഗത്വ കലാവധി കഴിഞ്ഞു പിന്നീട് പുതുക്കുകയാണെങ്കിൽ പുതുക്കിയ ദിവസം മുതൽ അതേ വർഷം ഡിസംബര്‍ മുപ്പത്തിഒന്ന് വരെയായിരിക്കും  അംഗത്വ കാലാവധി. ഇതിനു വരിസംഖ്യ മാത്രം നല്കി രജിസ്ട്രേഷൻ   പുന:സ്ഥാപിക്കാവുന്നതാണ്‌. പദ്ധതിയിലെ ഒരംഗം കുവൈത്ത്‌ വിട്ടു പോയാലും നിലവിലുള്ള അംഗത്വ കാലാവധി പൂര്‍ത്തിയാവുന്നത്‌ വരെ (ആ വര്‍ഷം ഡിസംബര്‍ മുപ്പത്തിഒന്ന്‌ വരെ) പദ്ധതിയുടെ ഗുണഭോക്താവായിരിക്കും. പദ്ധതിയില്‍ അംഗമായിരിക്കെ ആരെങ്കിലും മരണപ്പെട്ടാല്‍, അദ്ദേഹം അംഗമാവുമ്പോള്‍ നിര്‍ദേശിച്ചിട്ടുള്ള ആള്‍ക്ക്‌ രണ്ടു ലക്ഷം ഇന്ത്യന്‍ രൂപയുംഒരു വര്ഷത്തിലധികം കാലം തുടര്ച്ചയായി അംഗമായ വ്യക്തി മരണപ്പെടുകയാണെങ്കിൽ മൂന്നു ലക്ഷം ഇന്ത്യന്‍ രൂപയും സഹായമായി നല്‍കും.